ഒരു വെടിയുണ്ട
മതിയായിരുന്നു ആ പട്ടിയെ കൊല്ലാന്‍
ഒരു വീര മൃത്യു, ചിലര്‍ പറഞ്ഞു
ഒരു നിലവിളി കേട്ടെന്നു മറ്റു ചിലര്‍,
അത് ദേശസ്നേഹികളുടെ വായ്താരിയെന്നു വേറെ ചിലര്‍
ആരും കേള്‍ക്കാതെ പോയ
ഒരു നെടുവീര്‍പ്പ്
ആരും കാണാതെ പോയ
ഒരു തുള്ളി കണ്ണീര്.
അക്ഷോഭ്യനായി തെല്ലു മാറിനില്‍ക്കുന്ന
മറ്റൊരു പട്ടി.
പുറത്തു വെയിലില്‍
തിളയ്ക്കുന്ന മുദ്രാവാക്യങ്ങള്‍,
അവകാശം അടയാളപ്പെടുത്തുന്ന കൊടികള്‍
പകലിലും
ആകാശത്തില്‍ തെളിയുന്ന ഒരു രക്തനക്ഷത്രം,
രക്തസാക്ഷിയുടെ ഒരു കണ്ണ്.
ആ നേരിയ വെളിച്ചത്തില്‍ എവിടെയോ
എന്നും വെള്ളം കോരുന്നവന്റെയും, വിറകു വെട്ടുന്നവന്റെയും
ശോഷിച്ച, ചുരുട്ടിയ മുഷ്ടികള്‍ മേലേയ്ക്കുയരുന്നു
കേട്ടു മടുത്ത ഒരാരവം
"രക്തസാക്ഷികള്‍ സിന്ദാബാദ്"
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
1 week ago