കാറ്റുപോലെയല്ല അവര്‍
മുന്‍വാതിലിലൂടെ
വെയിലിലേയ്ക്കിറങ്ങിയത്
നനുത്ത്,അരിമണി വീഴുംപോലെ
ഉമ്മറത്ത് നിന്ന്
എളേച്ചനെറിഞ്ഞ
കിണ്ടിതട്ടി ചോരപൊടിഞ്ഞു
കൊണ്ടേയിരുന്നു
ഒക്കത്തിരുന്നവന്‍
വെയില് പൊള്ളിക്കരഞ്ഞു
വിരല്‍തൂങ്ങി നടന്നവന്
ചരലില്‍ കാല് പൊള്ളിച്ചു
അവര്‍ നടന്നടുത്തപ്പോള്‍
പാടങ്ങള്‍ സ്വയം പകുത്തു വഴിതെളിഞ്ഞു
പാറകള്‍ വിണ്ടുവിണ്ട് ഇടവഴികളായി
പൊറ്റാളില്‍ അപ്പോള്‍
മഴ പെയ്തു
മഴയില്‍ നീറിനിന്ന
തൊലിയില്ലാ മരങ്ങളെ നോക്കാതെ
അവര്‍ പടികടന്നു
മുഖം പൊള്ളിയവനും
കാല് പൊള്ളിയവനും
പിന്നെയുമെത്ര പൊള്ളി
എന്നിട്ടും എളേച്ചനെ
കിനാവുകളില്‍
അവര്‍,കല്ലെറിഞ്ഞു ചിരിച്ചു
അമ്മ പിന്നെയും
വെയില് പരത്തിയും
മഴ ചുരത്തിയും
ഇടവഴികളില്‍ നടന്നു
പടികടന്നു വന്നവരൊക്കെ,കാലങ്ങളും
ഇറയത്തിരുന്നു കഥകള്‍ പറഞ്ഞു
കരഞ്ഞുചിരിച്ചു
കടലായിരമ്പിയിട്ടും
വാക്കുകള്‍,മുറിച്ചുമുറിച്ചെടുത്തു
മാത്രം പാറ്റിക്കൊണ്ടിരുന്നു അമ്മ
അവരുറങ്ങുന്ന
അസ്ഥിമുറിയുടെ വാതിലില്‍
ചെവിവച്ച് നിന്നാല്‍
കേള്‍ക്കാം,കടലിരമ്പം
ഞങ്ങളുണ്ട്,ഇപ്പോഴും
കഥയറിഞ്ഞവര്‍
കഥയറിയാത്ത പെങ്ങളും
കടല്‍ കണ്ടാല്‍
അവളെപ്പോഴും കരയും
ഞങ്ങള്‍ വാക്കുകള്‍
തിരയും,ഇരമ്പങ്ങളില്‍
സിമന്റിന്റെ വലിയ കാർബൺ പ്രശ്നം
1 day ago
ഗൌരി, പരസ്യം പാടില്ല.., പ്ലീസ് ..!
ReplyDeleteഒരു കുടുംബത്തിന്റെ പൊള്ളുന്ന നീറല് കാണാം കവിതയില്‍ ,
ReplyDeleteവാക്കുകള്‍ തിരയുന്നു, അഭിനന്ദിക്കാന്‍!
തീഷ്ണമായ വരികള്‍.....
ReplyDeleteഹൌ !!!!!! ചൂട്
ReplyDeleteആങ്കുട്ടികള് കരയരുതെന്നല്ലേ,
ReplyDeleteഎങ്കിലും ഈ ഇരമ്പങ്ങളില്‍ കണ്ണുതിളച്ചു ചുവക്കുന്നു.അതു പൊറ്റാളിലെ ഇടവഴികളിലൂടെ തിളച്ചുരുകി പാറ്റിപ്പെറുക്കിയ വാക്കുകള്‍ക്കായി പരതുന്നു.
ശക്തമായ വരികള്‍....
ReplyDeleteishtappettu
ReplyDeleteപൊറ്റാളില്‍ മഴ പോലും പൊള്ളിയ്ക്കുന്നു
ReplyDeleteപൊറ്റാളില്‍ ഓരോ ഇടവഴിയിലും ചോര പോടിയുന്നുണ്ട്.
ReplyDeleteമുറിഞ്ഞ വാക്കുകളില്‍ ഒരു കടലിങ്ങനെ ഇരമ്പിയാര്‍ക്കുകയാണു..!!!
ReplyDeleteപൊറ്റാളിലെ ഇടവഴികള്‍ക്ക് കലങ്ങിയ കണ്ണിന്റെ ചുവപ്പ്.
ReplyDeleteകവിത ഇഷ്ടമായി, കടലിരമ്പവും
കുറച്ചു വാക്കുകൾക്കകത്ത് ഒരു ജീവിതമങ്ങനെ തിളച്ചു മറിയുകയാണ്.ഒരുപാടിഷ്ടമാകുന്നു....
ReplyDeleteകടലും വാക്കും ചേര്‍ന്ന് നല്ലൊരു കവിത
ReplyDeleteഷാജു, വളരെ വളരെ നന്ദി!
ReplyDeleteമലയാളി, നന്ദി, സന്തോഷം!
സണ്് , ആദ്യ കമന്റ് -നു നന്ദി
anonymous, വളരെ സന്തോഷം, ഇത് വരെ വന്നതിനു
ശിവ, വളരെ സന്തോഷം
ജയേഷ്, നന്ദി, പുസ്തകമിരങ്ങിയോ?
ഹാരിസ്, വളരെ നന്ദി, അവിടെ ഇപ്പോള്‍ മഴക്കാലമാണ്
പകല്‍, നന്ദി, ഈ വിസിറ്റിനു, ഇപ്പോള്‍ എഴുതാരില്ലേ?
റോസ്, നന്ദി
ആകാശ്, കമന്റിനു നന്ദി
വി എസ്, എടാ വളരെ നന്ദി, ഒന്ന് പിംഗ് ചെയ്യാമോ?
ഉദയ്, നന്ദി!
സുഹൃത്തുക്കളേ, കമന്റ്സ്-നു മറുപടി പറയുക, നന്ദി പറയുക എന്നത് പലപ്പോഴും എനിയ്ക്ക്, എഴുത്തിനേക്കാളും പ്രയാസായി തോന്നുന്നു , ക്ഷമിക്കണേ. പലപ്പോഴും എന്റെ മറുപടികള്‍ ഒഴുക്കനാവുന്നത് , അതാണ്.
ReplyDeleteഅമ്മ പിന്നെയും
ReplyDeleteവെയില് പരത്തിയും
മഴ ചുരത്തിയും
ഇടവഴികളില്‍ നടന്നു...
ആശയ ഗംഭീരം