Monday, June 1, 2009

വെറുതെ,കുറേ പൂവുകള്‍

പുഴകടന്നു ഞാനും നീയും
വന്നിവിടെ നില്ക്കുന്നു
വഴിവക്കിലെ സൂചിപ്പുല്ലുകള്‍
അവയില്‍ വില്ലുകുലയ്ക്കുന്ന കാറ്റ്‌
ചാഞ്ഞ മരക്കൊമ്പുകളില്‍
മണം മാത്രമുള്ള പൂവുകള്‍

നോക്കൂ,വാക്കുകളില്ലാത്ത
നേരങ്ങള്‍

അല്ലെങ്കിലും
ഈ ഭാഷയിലിനി
ഇത്ര പറയാനെന്തിരിയ്ക്കുന്നു
അല്ലേ?

എന്റെയും,നിന്റെയും
ഒളിച്ചുകളിയ്ക്ക് പറ്റിയ
ഒരു ഭാഷയുണ്ടായിരിക്കുമോ
ഞാനോലോചിയ്ക്കുന്നു

വിചിത്രലിപിയുള്ള
ഒരു ഭാഷ

ഓരോ വാക്കിലും
വികാരങ്ങള്‍ പെയ്യുന്നത്

പിന്നെ പാട്ടുകള്‍..
വിരഹത്തെപ്പറ്റി
അറിഞ്ഞറിയാത്ത
എന്തിനേയും പറ്റി

ഹ!പാട്ടില്ലാത്ത ഭാഷയോ

പുഴയും,വയലുമില്ലാത്ത നാടോ
കിളി പാടാത്ത വഴിയോ
എന്ന് ചോദിയ്ക്കുംപോലെ

എല്ലാം കഴിഞ്ഞ്
പിന്നെയും നമുക്കൊന്നും
പറയാനില്ലാതായാല്‍..

ആ മരത്തിന്റെ
ചുവടെത്തി
ആ വഴി നിനക്ക്
ഈ വഴി എനിയ്ക്ക്‌
എന്ന് പിരിഞ്ഞു നടക്കാം
അല്ലേ?

ആ മരത്തിലെ
കിളിയൊച്ചകള്ക്ക്
പക്ഷേ മുനയുണ്ട്
സൂചിപ്പുല്ലുപോലെ

അതിന്റെ
തൊലിപ്പുറത്ത്
വരി മുറിഞ്ഞ
കവിതകള്‍

നോക്കൂ,എത്ര പൂവുകളാണിവിടെ
വീണു പോയിരിയ്ക്കുന്നത്?

പൂവുകള്‍ പഴകിയാലും
മണമുണ്ടാവുമെങ്കില്‍
മരങ്ങളേ
നിങ്ങളവ എറിഞ്ഞു
കളയുന്നതെന്ത്‌?

25 comments:

 1. എന്തു രസമാണ് താങ്കളുടെ ഈ കവിത വായിക്കാന്‍....
  വല്ലാത്ത ഒരനുഭൂതി ഉള്ളില്‍ തിളച്ചുമറിയുന്നതു പോലെ...
  വരികള്‍ക്കൊക്കെ എന്തു സുഗന്ധം...

  ആശംസകള്‍...*

  ReplyDelete
 2. ചിലപ്പോള്‍ അതങ്ങിനെയാണ്.
  ഒന്നും പറയാതേയും കേള്‍ക്കാതേയും ആര്‍ത്തിരമ്പും ആളിക്കത്തും അണയും.

  വെറുതേ ജീവിതമെന്നൊക്കെ വിളിക്കാം :(

  ReplyDelete
 3. വഴിവക്കിലെ സൂചിപുല്ലുകള്‍ അവയില്‍ വില്ലുകുലക്കുന്ന കാറ്റ്‌ ... നല്ല വരികള്‍

  ReplyDelete
 4. ഞാൻ ഇപ്പോ എന്തു പറയും? മനോഹരം എന്നോ അതിമനോഹരം എന്നോ....

  ReplyDelete
 5. തണല്‍‌മരച്ചോട്ടില്‍ നില്‍ക്കുന്ന സുഖമാണ് പലപ്പോഴും ഈ കവിതകള്‍ തരുന്നത്..

  ReplyDelete
 6. നഖപ്പാടുകള്‍ കൊണ്ട് ഉടല്‍ നിറയെ
  സ്നേഹമെന്നെഴുതിയ ഒരു മരം
  പെയ്യുന്നത് അറിയുന്നു..
  ചിലപ്പോഴെങ്കിലും വാക്കുകളെന്തിന്?

  ReplyDelete
 7. അതിന്റെ
  തൊലിപ്പുറത്ത്
  വരി മുറിഞ്ഞ
  കവിതകള്‍

  നോക്കൂ,എത്ര പൂവുകളാണിവിടെ!

  ReplyDelete
 8. nalla kavitha...sarikkum rasichchu

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഹാ! ഈ ഭാഷയില്‍ ഇതില്‍ കൂടുതല്‍ പറയാനെന്താണ്?

  ReplyDelete
 11. എന്റെയും നിന്റെയും
  ഒളിച്ചു കളിക്കു പറ്റിയ
  ഭാഷയുണ്ടായിരിക്കുമോ
  ലിപിയില്ലാത്ത..
  ഉണ്ട്. അങ്ങിനെ ഒരു ഭാഷയുണ്ട്. അതതു മനസ്സുകൾക്കു മാത്രം അറിയുന്ന...

  മനോഹരമായ വരികൾ. ആശംസകൾ

  ReplyDelete
 12. ശ്രീ, നന്ദി
  നൊമാദ്, സത്യം!
  ഷാജു, നന്ദി, ഇവിടെ വരെ വന്നതിന്, ബ്ലോഗ്‌ ഞാന്‍ സ്ഥിരമായി വായിയ്ക്കരുണ്ട്
  രാകേഷേ , എടാ വളരെ നന്ദി
  വിഷ്ണു, പ്രോത്സാഹനത്തിനു നന്ദി
  സെറീന, തുടരച്ചയായി വായിക്കുന്നതിനു നന്ദി
  ജ്യോനവന്‍, അതെ പൂവുകള്‍, അവ വെറുതെ പോഴിയാതിരിയ്കട്ടെ
  സാന്‍, നന്ദി, എനിക്കു നിങ്ങടെ കവിതകളും വളരെ ഇഷ്ടാണു, ആ വിഗ്രഹങ്ങലെക്കുരിച്ചുള്ള, പേര് മറന്നു , വളരെ നന്നായിരുന്നു
  നന്ദ, പറയാന്‍ ശ്രമിക്കാണ്, നന്ദി
  വളരെ നന്ദി, സന്തോഷം ലക്ഷ്മി..

  ReplyDelete
 13. ഈ മരത്തിലെ കിളിയൊച്ചകള് കേള്‍ക്കാന്‍ ഇടയ്ക്കു വന്നു പോകാറുണ്ട്.. നന്നായി..

  ReplyDelete
 14. പകലെ , വളരെ നന്ദി, ഇനിയും വരൂ..കിളിയോച്ച തന്നെ കേള്‍പ്പിയ്ക്കാന്‍ ഞാന്‍ ഇനിയും ശ്രമിയ്ക്കാം.

  ReplyDelete
 15. serina, enthinaaningane mattullavarude blogil vannu kavitha ezhuthunnathu? pachayile kavitha vaayichu vaayichu urakkam poyi irikkumbolaanu ithum!
  melethil shamikkumayirikkumaayirikkumaayi...

  ReplyDelete
 16. കൊള്ളാം, ആഘോഷിക്കെണ്ടാതാണ്, ആദ്യ അനോണി കമന്റ്‌! പക്ഷെ കൂട്ടുകാരാ, ഇതിവിടെ വന്നു പറയേണ്ട കാര്യം?

  ReplyDelete
 17. ...നമ്മുടെ ഭാഷയ്ക്കെന്നാണ് ലിപിയുണ്ടാവുക..?
  നമ്മുടെ ഭാഷയ്ക്കെന്നാണ് ശബ്ദമുണ്ടാവുക..?
  ആമ്താക്കളുടെ ഭാഷയാണല്ലോ നമ്മുടേത്..
  നമ്മുടെ ഹൃദയങ്ങളുടെ സംവേദനം

  ReplyDelete
 18. നന്ദി , നീരജാ!

  ReplyDelete
 19. വാക്കുകളില്ലാത്ത പാഅട്ടുകളില്ലാത്ത മനസ്സുകൊണ്ട് മാത്രം വായിച്ചറിയുന്ന ഭാഷ

  നല്ല കവിത.

  ReplyDelete
 20. വല്യമ്മായി നന്ദി, ഈ ബ്ലോഗ്ഗിലെ ആദ്യ കമന്റ്‌-കളിലൊന്ന് വല്ല്യമ്മായിയുടെയായിരുന്നു, ഓര്‍ക്കുന്നു, നന്ദി.

  ReplyDelete
 21. കൊള്ളാം കേട്ടോ

  ReplyDelete
 22. പുഴയോരത്തെ
  മരം പെയ്തിറങ്ങുന്നത്
  ഞങ്ങളുടെ മനസ്സിലേക്കാണ്‌ ..........

  ReplyDelete