രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്
പതുക്കെ കണ്ണ് തുറന്നു
അച്ഛന് പറയുന്നു
മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച
കുന്നുകളില്‍ അലയടിച്ചില്ലാതാവുന്ന
കൊയ്ത്തുകാരുടെ പാട്ടുകള്‍
പുഴ കടന്നു വരുന്ന
കാറ്റില്‍ കിളിക്കരച്ചിലുകള്‍
ഞാന്‍ നട്ട മരങ്ങളുടെ വേരുകള്‍
ഓരോ ചുവടിലും എന്നെ
കാലടിയില്‍ തട്ടിവിളിയ്ക്കുന്നു
അവര്‍ എന്റെ മേലെ
വള്ളികള്‍ പടര്‍ത്തുകയാണ്
പൂവുകള്‍ പെയ്യിയ്ക്കുകയാണ്
പൂവുകള്‍ക്ക് സാമ്പ്രാണികളുടെ മണം
മറ്റൊരു നീണ്ട സ്വപ്നത്തിലേയ്ക്കെന്നോണം
അച്ഛന് കണ്ണുകളടയ്ക്കുന്നു
കുന്നിന്റെ പച്ചപ്പുകളെക്കുറിച്ച്
പാടത്തെ മണ്ണിന്റെ
വിട്ടുപോകാത്ത പശിമയെക്കുറിച്ച്
പൊറ്റാളിലെ മഴക്കാലങ്ങളെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു
കിളിക്കുഞ്ഞിനപ്പോള്‍
ചിറകു മുളയ്ക്കുന്നു
കാറ്റിനെതിരെ
അത് എടുത്തെറിയപ്പെടുന്നു
അത് വെപ്രാളത്തില്‍ തുഴയുകയാണ്
മരച്ചില്ലകളില്‍
കൌതുകമുണരുകയാണ്
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
4 days ago
good one
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഉടലാകെനനഞ്ഞൊരു മരം കാത്ത് നിന്നിട്ടും
ReplyDeleteപൊറ്റാളും വിട്ട് ആ കിളിപറന്ന് പോയില്ലേ.. :(
നല്ല കവിത
ReplyDeleteനന്നായിട്ടുണ്ട് ഈ
ReplyDelete"നിയോഗം"
നല്ല കവിത
ഒരു തലമുറ വിടവാങ്ങുന്നതും മറ്റൊന്നു പിറക്കുന്നതും ഒരേ സമയത്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
ReplyDeleteസുന്ദരമായിരിക്കുന്നു
ReplyDeleteതീ പിടിച്ചൊരു ഹൃദയവുമായല്ലാതെ
ReplyDeleteപൊറ്റാളില്‍ നിന്ന് മടങ്ങാനാവില്ല..