Sunday, August 2, 2009

ദേശാടനക്കിളികള്‍

ആ ഫോട്ടോ പഴകിയിരുന്നു

എന്നിട്ടും അതില്‍ കാണപ്പെട്ട
ദേശാടനക്കിളികളുടെ
ചിറകറ്റങ്ങള്‍ വിറകൊണ്ടുകൊണ്ടിരുന്നു

ആ തൂവലുകളിലുമ്മവച്ച വെയില്‍
അപ്പോഴും ഉണങ്ങാതെ
അവയില്‍ തങ്ങിനിന്നു

കിളികളുടെ കണ്ണുകളില്‍
കടലുകള്‍ക്കപ്പുറം,മഞ്ഞില്‍ മൂടിപ്പോയ
കാട്ടുപാതകളിലെ,നാട്ടുവെളിച്ചം

നോക്കിക്കൊണ്ടു നിന്നു അയാള്‍

അയാളുടെ കണ്ണുകളിലും
അതേ തിളക്കം

ഈ ദേശാടനക്കിളികള്‍!

3 comments:

  1. ദേശാടന ക്കിളികൾ കൊള്ളാം,

    ReplyDelete
  2. നമ്മളേ പഴകുന്നുള്ളൂ!

    ReplyDelete
  3. എത്ര ഇടവപ്പാതി പൊട്ടി
    കരകവിഞ്ഞെത്ര കണ്ണീരൊഴുകി
    എന്നിട്ടും
    ഉള്ളിലൊട്ടിച്ച അതേ ചിത്രത്തിലവള്‍ വീണ്ടും!!
    അടക്കിപിടിച്ചതാവൂടാ.. :(

    ReplyDelete