കുന്നില്‍ നിന്നു നോക്കുമ്പോള്‍
മേഘത്തിന്റെ നിഴല്‍
താഴ്വരയെ കടന്നുപോകുന്നത്
കണ്ടിട്ടില്ലേ
അതു പോലെ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ഞാന്‍ കടന്നുപോകും
അപ്പോഴും കുറെപ്പേര്
മൈതാനങ്ങളില്‍
പന്തിനു പിറകെ ഓടുന്നുണ്ടാവും
കൂട്ടത്തിലൊരുവന് മാത്രം
എന്നെ നോക്കും
പക്ഷെ അവനൊന്നും മിണ്ടില്ല
ആരോടുമൊന്നും പറയില്ല
ഒരു നരച്ച നിഴല്‍
മുറ്റത്തു ഉലാത്തുന്നുണ്ടാകും
നാലു മണിയുടെ
വണ്ടി വൈകുന്നെന്നു വേവുന്നുണ്ടാകും
തിമിരക്കണ്ണില്‍
ഞാനൊട്ടുപെടുകയുമില്ല
അത് വിയര്പ്പാറ്റാന് പോകും
ഓര്‍മ്മകള്‍ ആണിതറച്ച
ചുവര് നോക്കിനില്ക്കും
ഇന്നലെ കണ്ടില്ല
ഇന്നു കാണണോ എന്ന്
നിഴലുപോലുള്ള ഒരുവന്
പിറുപിറുക്കുന്നുണ്ടാവും
ഉറങ്ങുമെങ്കിലും
അവന് ഗലികളിലേയ്ക്ക്
വീഴുന്ന നൂല്‍പൊട്ടിയൊരു പട്ടം
സ്വപ്നം കാണും
ഇന്നലെ നിശ്ശബ്ദത സഹിയ്ക്കാന്‍
കഴിയാതെ ഇറങ്ങിപ്പോയവള്
വഴിവക്കില്‍ ഒരു പൂവിനെ
മൗനമായി നോക്കിനില്‍ക്കുന്നുണ്ടാവും
അവളെക്കടന്നു പോവുമ്പോള്‍
വെയിലില്‍ പെട്ടെന്ന്
കുളിരെന്തെന്ന് അവള് നിനയ്ക്കും
എന്റെ തിടുക്കത്തിലുള്ള
ചുംബനമെന്നറിയാതെയവള്‍
നെടുവീര്‍പ്പിടും
നൊടിയില്‍
നിഴല്‍ മാറി
വെയില് പരക്കും
ആരുമറിയാതെ
ആരുമറിയാതെ
ഞാന്‍ കടന്നുപോകും
സിമന്റിന്റെ വലിയ കാർബൺ പ്രശ്നം
1 day ago
സുന്ദരം ഈ വരികള്‍...തികച്ചും സുന്ദരം....
ReplyDeleteഞാന്‍ നിന്നെ തിരിച്ചു
ReplyDeleteവിലിക്കുന്നു....
തലക്കെട്ടു കണ്ടപ്പോള്‍ ഏതോ സഹതാപദാഹിയെന്നാണ് കരുതിയത്. മുന്‍വിധി തെറ്റി. ഉജ്ജ്വലമായ കവിത.
ReplyDelete"അവെളെക്കടന്നു പോവുമ്പോള്‍
വെയിലില്‍ പെട്ടെന്ന്
കുളിരെന്തെന്ന് അവള് നിനക്കും.
എന്റെ തിടുക്കത്തിലുള്ള
ചുംബനമെന്നറിയാതെയവള്‍
നെടുവീര്‍പ്പിടും"
ഈ വരികള്‍ക്കൊരു സ്പെഷ്യല്‍ സല്യൂട്ട്.
ഈ കവിതയുമായി ഒട്ടും സാമ്യമില്ലെങ്കിലും ചുള്ളിക്കാടിന്റെ ചില വരികളില്‍ ഓര്‍മ്മയില്‍ ഒരുവേള മനസു നൊന്തു.
ReplyDeleteഎന്നെ മറക്കൂ
എന്നെ മറക്കൂ
മരിച്ച മനുഷ്യന്റെ കണ്ണു തിരുമ്മിയടയ്ക്കുന്നതു പോലെ
എന്നെക്കുറിച്ചുള്ളതെല്ലാം മറക്കൂ
വിട പറയുന്നൂ ഞാനിനി.
നന്ദി
ആരെയോ ചങ്ങലയ്ക്കിട്ട മുറി പോലെ
ആരും കടക്കാതടച്ച മനസിലും
നേറ്ത്ത തണുത്ത നിലാവിന്റെ രശ്മി പോല്‍
രാത്രി കാലങ്ങളില്‍ ഓര്‍മ്മ വന്നെത്തുമോ
ലോല ചര്മ്മത്തിനടിയിലൊഴുകും
നീല സംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മ വെച്ചു തുടുപ്പിച്ചൊരോര്മ്മയില്
നീ ഒരു ജന്മം പിരിഞ്ഞു ജീവിയ്ക്കുമോ...?
നന്ദി
ReplyDelete“കുളിരുള്ള വെയിലായിരുന്നു നീ
ReplyDeleteചൂടുള്ള മഞ്ഞായിരുന്നു ഞാന്‍..“
ആഹാ..!
മറ്റൊരുനാള്‍ മരിക്കുവാന്‍ വേണ്ടി ഇന്നു മരിക്കാതിരിക്കൂ.
ReplyDeleteവളരെ നല്ല വരികള്‍... ചങ്കരന് മാഷ് പറഞ്ഞതു തന്നെ വീണ്ടും പറയുന്നു.
ReplyDeletefantastic lines!!
ReplyDeleteശിവ , താങ്ക്സ്
ReplyDeleteരാമചന്ദ്രന്, വിളി കേള്‍ക്കുന്നു :), നന്ദി!
ബിനോയ് , നല്ല വാക്കുകള്‍ക്ക് നന്ദി
ഹാരിസ്, 'ഗൂഗിളീയം' എനിക്ക് വളരെ ഇഷ്ടപ്പെട്ട കവിതയാണ്, ഇപ്പോള്‍ എഴുതാറില്ലേ?
തണല്‍ , നന്ദി
ചങ്കരന്, പറഞ്ഞ സ്ഥിതിയ്ക്ക് നീട്ടി വയ്ക്കുന്നു. :), വളരെ നന്ദി
ശ്രീ, മിഴിനീര്‍പ്പൂക്കള്‍ വായിയ്ക്കാറുണ്ട്, ഇഷ്ടാണ്, വന്നതില്‍ സന്തോഷം
കുമാരന്, സന്തോഷം, നന്ദി
കവിത ഇഷ്ടമായി:)
ReplyDeleteThnx a lot Pramod!
ReplyDeleteകവിത വളരെ നന്നായിട്ടുണ്ട്...
ReplyDeleteവായിക്കാന്‍ വല്ലാത്ത ഒരു സുഖം...
നല്ല എഴുത്ത്...
ആശംസകള്‍...*
ishtaayi
ReplyDeletethe man to walk with, നന്ദി
ReplyDelete