അവനാദ്യം
നക്ഷത്രമായിരുന്നു പോല്‍
ആദ്യം
പുഴക്കരയില്‍ വീണ്
അവനോരിടയനായി
മനുഷ്യനും മൃഗത്തിനും
വെയിലേറ്റവന്‍ കറുത്തുപോയി
അമ്പേറ്റവന്‍ വീണു
പിന്നെ മണലാഴിയില്‍
വീണവന്‍ സൂഫിയായലഞ്ഞു
അവന്റെ മൊഴികേട്ടവര്‍
മരുപ്പച്ചകള്‍ തീര്‍ത്തു
മരീചികയായി അവന്‍ മറഞ്ഞു
അവന്റെ വാക്കുകള്‍ മണല്‍ക്കാറ്റെടുത്തു
പിന്നെയവന്‍ കാട്ടില്‍ വീണു
മഹാമൌനത്തിന്റെ
പൂവായിനിന്നു പുഞ്ചിരിച്ചു
ചിരിയുടെ പൊരുളറിഞ്ഞവര്‍
സുഗന്ധമായി നാടുകളിലലഞ്ഞു
അവനെയവര്‍ അവതാരമാക്കി
കല്ലില്‍കൊത്തി,കടലിലെറിഞ്ഞു
പിന്നെയവന്‍
ഭ്രാന്തന്മാരുടെയും,കുഞ്ഞുങ്ങളുടെയും
ഇടയിലേയ്ക്ക് വീണു
വെയിലിലും നിലാവിലും
അവരുടെ കണ്ണുകളില്‍
അവനെന്നും മഴവില്ലുപോലെതിളങ്ങി
അവര്‍ക്ക് ദിവ്യവചനങ്ങളും
വെളിപാടുകളുമില്ലായിരുന്നു
എന്നാണവരുടെ ലോകം വരുന്നത്?
Tuesday, February 17, 2009
Subscribe to:
Post Comments (Atom)
ennaaNavar varunnath ..........?
ReplyDeleteiniyavar varumO?
ഇനി വരാന്‍ വഴിയില്ല
ReplyDeleteഎന്നാണവറ്‍ വരുന്നത്? ചോദ്യം മാത്രം ബാക്കിയാകുന്നു...
ReplyDelete