പെണ്ണ് അക്കരയ്ക്ക്
കണ്ണിപ്പോഴും ഇക്കരയ്ക്ക്
നീലവെളിച്ചത്തില്‍
അവള്‍ ഒരു ചിത്രം പോലെ
പുഴയുടെ പിഞ്ഞിയ
കാന്‍വാസ്സില്‍
അറിയാതെ പെട്ടുപോയ
ഒരു പൂമരക്കൊമ്പ്
പുഴയൊഴുകിത്തീരുന്നേയില്ല
അവള്‍ പോയിത്തീരുന്നുമില്ല
നിശ്ചലത
ഞാന്‍ നോക്കിക്കൊണ്ടേ നിന്നു
ആണവയുദ്ധവും ഉക്രെയ്നും
2 days ago
അന്ന്‍, പക്ഷെ
ReplyDeleteഞാനറിഞ്ഞിരുന്നില്ല
പുഴയായ പുഴയൊക്കെ
മഴയായി എന്നെത്തേടി
വഴിയായ വഴികളില്‍
കൈനീട്ടി നിലവിളിച്ച്
പിന്നാലെ വരുമെന്ന്‍
സുന്ദരം!!
ReplyDelete..എന്റെ കണ്ണുകള്‍ അവളിലും
ReplyDeleteഅവളുടെ കണ്ണുകള്‍ എന്നിലും
പെയ്തു കൊണ്ടേയിരുന്നു...
എന്തെന്ത് കാഴ്ചകളാണ്, എത്ര കണ്ടിട്ടും തീരുന്നേയില്ല.
ReplyDeleteനിശ്ചലത.
ഞാനും നോക്കി നില്‍ക്കുന്നു.
still...?
ReplyDeleteഹാ, മങ്ങിയ ചിത്രത്തിന്
ReplyDeleteഇത്ര തെളിച്ചമോ..
പുഴയൊഴുകിത്തീരുന്നേയില്ല
ReplyDeleteഅവൾ പോയിത്തീരുന്നുമില്ല
:(
അവളൊഴുകിതീരുന്നേയില്ല.
ReplyDeleteശാന്തമായ് ഒഴുകുന്ന പുഴപോലെ ... ആശംസകള്‍
ReplyDeleteജ്യോനവന്‍, നന്ദി
ReplyDeleteസന്തോഷം, hanlalath!
നൊമാദ്, വളരെ നന്ദി ..
ഹാരിസ്, യെസ്!!
സെറീന, എന്റെ പ്രിയ കവീ, നന്ദി!
ലക്ഷ്മി, നന്ദി ഇത്ര വരെ വന്നതിന്..
നജൂസ്, തീരുമോടാ ? തീര്‍ന്നാല്‍ പിന്നെ എന്ത് ചെയ്യാന്‍?
ഗിരിഷ്, നന്ദി ..!