പൊറ്റാളിലെ പാടങ്ങളില്
നിശ്ശബ്ദത പടരുമ്പോള്
നെല്ക്കൊടികള് പോലും
മഞ്ഞില്ക്കുതിര്ന്നു വിറയാര്ന്നു നില്ക്കുമ്പോള്
സാന്ധ്യശോഭയില് ആകാശത്തിന്റെ
അതിരുകള് മാഞ്ഞുപോകുമ്പോള്
തെങ്ങിന്തലപ്പുകള് പോലും ആകാശങ്ങളിലേയ്ക്ക്
നോക്കി ധ്യാനനിരതരാകുമ്പോള്
മാറാല കെട്ടിയ, പ്രാവുകള് പാറുന്ന
മിനാരങ്ങളില് നിന്നു
വിറയാര്ന്ന ശബ്ദത്തില്
നിലവിളി പോലെ ഒരു
പ്രാര്ത്ഥന
വെടിയുണ്ടകള് തുളച്ച
നൂറായിരം കുഞ്ഞുമേനികള്ക്കായി
കരിഞ്ഞു പോയ നൂറു
പൂമരങ്ങള്ക്കായി
ഗദ്ഗദത്തോടെ
ഭാഷയില്ലാത്ത ഒരപേക്ഷ..
പിന്നെ നിശ്ശബ്ദത.
നിഷ്ഠുരമായ മൌനം.
സിനിമയും വിലക്കുകളും
14 hours ago
പ്രാര്ത്ഥനയില് മൗനമായി ഞാനും കൂടെ.
ReplyDeleteലളിതമെങ്കിലും ഒരു പാട് പറയുന്ന വരികള്
Let the prayers to the heavens be responded...
ReplyDeleteAnd the silence and sill turn in to a sound of music and love...
Good write up.. Congrats
വല്യമ്മായി ,ഓര്മ്മയ്ക്കായ്.. വളരെ നന്ദി !
ReplyDelete