ദൂരഭാഷിണിയില്‍
വിരസ സംഭാഷണം
എന്നേ പറഞ്ഞു പറഞ്ഞു
തേഞ്ഞുപോയ വാക്കുകള്‍
കുമിയുന്ന മൗനം
അറ്റുപോയ ഒരു ബന്ധം
മറന്നു തുടങ്ങിയ ഗന്ധം
കസേരയില്‍ത്തന്നെ ചാരിക്കിടന്ന്
മയങ്ങുമ്പോള്‍,സ്വപ്നത്തില്‍,
തെങ്ങുന്തോപ്പിലൂടെ ഒരു നടവഴി
ഓലക്കീറിലൂടെ ഇളവെളിച്ചം
ധൃതിയില്‍ കൈവീശിയകലുന്ന
ഒരു പരുക്കന്‍ പുകമണം
കിതച്ചു വിയര്‍ത്തു
പിറകെയെത്തുന്ന
മെലിഞ്ഞു കുഴഞ്ഞ
ഒരു നിഴല്‍..
തൊടികളിലെങ്ങും
അവനു മാത്രം കാണാന്‍
അപ്പൂപ്പന്താടികള്, പൂത്ത കമ്പിപ്പാലകള്‍
അരിപ്പൂവുകള്‍, ചെമ്പോത്തുകള്‍..
"കുട്ടിനെ മാണ്ടേ ങ്ങക്ക്?"
വഴിവക്കില്‍ നിന്നൊരു ചോദ്യം
മയമില്ലാതെ തിരിഞ്ഞു നോട്ടം
കൈമാടി ഒരു വിളി
ഞെട്ടിയുണരുമ്പോള്‍ പുല്ലാനികളുടെ
മണമില്ലാമണം മുറിയില്‍
നേര്‍ത്ത നിലാവില് തൊടിയില്‍
മതിലരികില്‍
പുല്ലാനിക്കാടുകള്‍ക്കരികില്‍
വെള്ളമുണ്ടും ഉടുപ്പുമിട്ട്
ഒരോര്‍മ പുകയൂതിവിടുന്നു
അച്ഛാ..
ആദ്യം
ഒക്കത്തിരുന്നു യാത്ര
പിന്നെ
ഒപ്പമെത്താന്‍ കിതപ്പ്,
ശേഷം
ഇടവഴികള്‍ താണ്ടി
പിന്‍നോട്ടമില്ലാത്ത
കുതിപ്പ്..
പാടങ്ങള്‍ക്കപ്പുറം ഓടിയൊളിയാനൊരു
വെപ്രാളം...
മറന്ന വഴി.
മറന്ന വഴിയില്‍ വെയിലില്‍
കാറ്റലയുന്ന പുല്ലാനിക്കാടുകളില്‍
വാശിപിടിക്കുന്ന ഒരു കുട്ടി..
കുട്ടിയെ ഒക്കത്തിരുത്തി ,
ചിന്തകളെ പുകച്ചൂതി
വിടുന്ന കറുത്ത രൂപം
വെറുക്കണം, മറക്കണം
എന്നു കരുതുമ്പോള്‍
പൊറുക്കണം, പൊറുക്കണം
എന്നൊരു പിറുപിറുപ്പ്..
അന്യര്‍ക്ക് വിഴുപ്പു ചുമന്ന്
വിഴുപ്പായി മാറിയ നഷ്ടജീവിതം
പിന്നില്‍ പൂന്തോട്ടമില്ലാത്ത
തണലുകളില്ലാത്ത
ഒരു വീട്
മറ്റൊരു പകലറുതിയില്‍
ആവര്‍ത്തനമായി
മറ്റൊരു ദൂരഭാഷണം..
ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
19 hours ago
വെറുക്കണം, മറക്കണം
ReplyDeleteഎന്നു കരുതുമ്പോള്‍
പൊറുക്കണം, പൊറുക്കണം
എന്നൊരു പിറുപിറുപ്പ്.
very realistic man!
i had this feeling and nowadays those events and peope are away ....but its stil very hard to recollect..Am feeling that pain still!
സുന്ദരമാണീ കവിത. ഇതു വായിച്ചപ്പോള്‍ ഞാനറിയാതെ അങ്ങ് കടലുകള്ക്കുമപ്പുറത്തുള്ള എന്റെ വീട്ടു മുറ്റത്തെ പൂത്ത ചെമ്പക ചോട്ടീ ഏത്തി നിന്നു. മധുരമുള്ള ഭാഷ, അഭിനന്ദനങ്ങള്‍
ReplyDeleteനന്നായിരിക്കുന്നു..........ഈ കവിത
ReplyDeleteThis comment has been removed by the author.
ReplyDeleteസഞ്ചാരി, അരങ്ങ്.. നന്ദി.. ചിലര്‍ക്കെങ്കിലും വേദനിപ്പിക്കുന്ന ഓര്‍മയാണ് ബാല്യം..:(
ReplyDeleteസഗീര്‍ ഇവിടെവരെ വന്നതിനു നന്ദി..
ജീവിതത്തില്‍ ഓരോന്നും നഷ്ടമായിപ്പോകുന്നൂവെന്ന തിരിച്ചറിവ്....ബോധ്യപ്പെടുത്തുന്ന വരികളാണ്....നന്നയിട്ടുണ്ട്
ReplyDelete