Tuesday, May 26, 2009

ഒരുമ്പെട്ടോള്

കുന്നിന്റെ മുകളില്‍
പള്ളിക്കാട്
വെളുത്ത പൂക്കളുണ്ട്‌
തിളങ്ങുന്ന വെയിലില്‍
തലയാട്ടി വിളിയ്ക്കുന്നു
കുന്നിനപ്പുറം
സ്വര്‍ണ്ണനിറത്തില്‍
കണ്ണെത്താക്കടല് പോലെ
പൊറ്റാള്‍പ്പാടം
കാറ്റാടികളുടെ ഒച്ചതാഴ്ത്തിയുള്ള
മൂളിച്ചയുണ്ട്
വെള്ളിയാഴ്ച്ചകളില്‍
ഉപ്പുപ്പമാരുടെ ആത്മാവുകള്‍
മുറുക്കിത്തുപ്പുന്ന
കാഞ്ഞിരച്ചോടുകള്‍

മരിക്കും മരിക്കും
എന്ന് കരഞ്ഞിരുന്ന
നുസുത്താത്ത
കണ്ടു കൊതിച്ചിട്ടുണ്ടാവും

അതാണ്‌ നാസറാക്ക
തീകത്തിച്ച് വിട്ടപ്പോള്‍
താത്ത കുന്നിലേയ്ക്കോടിയത്
വാഴത്തോട്ടത്തിലൂടെ
പക്ഷെ തോട് കടന്നില്ല ..

രാത്രി
ഞാന്‍ കിനാകണ്ടു

തീപിടിച്ച താത്ത
പൊറ്റാള്‍ പാടത്തേയ്ക്ക് ഓടുന്നു
ചുവന്നനിറത്തില്‍
തീയാളുന്നു
കണ്ണെത്താദൂരം
പാടമെരിയുന്നു
ഒരുമ്പെട്ടോളേന്നലറുന്നു
നാസറാക്ക

ലോകരെ നോക്കി
തീയിനെക്കാള്‍ തിളക്കത്തില്‍
ചിരിയ്ക്കുന്നു ഇത്താത്ത

താത്തയുടെ കയ്യില്‍
ഒരു വാവക്കുട്ടി
അതിനെ മുമ്പ്‌
കണ്ടില്ലല്ലോ എന്നോര്‍ത്ത്‌
പൊള്ളിവിയര്‍ത്തു
നില്‍പ്പാണ് ഞാന്‍

14 comments:

  1. ഓര്‍മ്മകളുടെ വിഭ്രമക്കാഴ്ചകള്‍...
    വരികളില്‍ പുതുമയുണ്ട്..

    ReplyDelete
  2. വായിച്ചു,പൊള്ളി. കവിത ഇഷ്ടമായ്

    ReplyDelete
  3. കവിതയുടെ ഈ വേറിട്ട നടപ്പ് ഇപ്പോഴാണ് കാര്യമായി ശ്രദ്ധിക്കുന്നത്...

    ReplyDelete
  4. ലളിതമെങ്കിലും തീക്ഷ്ണം..!!

    ReplyDelete
  5. .. നില്‍പ്പാണ് ഞാനും.

    ReplyDelete
  6. പൊറ്റാളിലെ ഇടവഴികള്‍ കൊണ്ടുപോകുന്നു

    ReplyDelete
  7. ഹന്ല്ലലത്ത് : നല്ല വാക്കുകള്‍ക്കു നന്ദി, നിങ്ങടെ കവിതകള്‍ എനിയ്ക്കും ഇശ്ടാണ്!
    നൊമാദ് , വളരെ സന്തോഷണ്ട് ഈ വരവില്‍
    വിഷ്ണു : വളരെ സന്തോഷം, എന്റെ ബ്ലോഗ്‌ ഇന്നത്തെ ബ്ലോഗ്‌-ല്‍ ഉള്‍പ്പെടുത്തിക്കണ്ടു, വളരെ നന്ദി, ഉത്തരവാദിത്തം കൂടി, ഇനിയിപ്പോ ചുമ്മാ കുത്തിക്കുറിക്കാന്‍ പറ്റില്ലെന്ന് തോന്നുന്നു :(
    റോസ് , വായനയ്ക്ക് നന്ദി
    നസീര്‍, നിമിഷകവീ, നമസ്കാരം, ധന്യം!
    നന്ദ , നിര്‍വചനങ്ങളുടെ കവീ , നന്ദി , മൌനം ഇഷ്ട കവിതയാണ്
    ജ്യോനവന്‍ , ആദ്യ സന്ദര്‍ശനത്തിനു നന്ദി, സന്തോഷം ..!

    ReplyDelete
  8. പൊള്ളുന്നു മേലേതിൽ... വല്ലാതെ...

    ReplyDelete
  9. പൊള്ളിച്ചു.വല്ലാതെ നോവിച്ചു.നന്നായി.

    ReplyDelete
  10. വാക്കെല്ലാം തീപ്പെട്ടുപോയ
    ഈ മൌനം ഇത്തിരി നേരം
    ഇവിടെ ഇരുന്നോട്ടെ..

    ReplyDelete
  11. കാല്‍വിന്‍, വി എസ് വളരെ നന്ദി സുഹൃത്തുക്കളേ..
    സെറീന നന്ദി

    ReplyDelete
  12. കവിതകളൊക്കെ വായിച്ചു ഇഷ്ടമായി.വിഷ്ണു മാഷ്‌ വഴിയാണ്‌ ഇവിടെയെത്തിയത്‌.നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ഞാനല്ലെങ്കിലും എപ്പോഴും പിന്നിലാണ്`

    ReplyDelete
  13. മഹീ, വളരെ സന്തോഷം!

    ReplyDelete