തെങ്ങിന്‍ തോപ്പിലൂടെ
നടക്കുമ്പഴ്
കുട്ടി ചോദിയ്ക്കാണ്
പട്ടാളക്കഥകള്‍
വെയിലങ്ങനെ മറയ്യാണ്
പുകയൂതണ രൂപം
ഒന്നും മിണ്ടണില്ല
"അച്ഛന്‍ കൊന്നിട്ടുണ്ടോ,ആരേനെങ്കിലും"
പെട്ടെന്നൊരു ചോദ്യം
മരങ്ങളെ നെഴലാരിയ്ക്കും
അച്ഛന്‍റെ മൊകങ്ങനെ മങ്ങുണു
"ഒരാളെ.."
കുട്ടിം അച്ഛനും
പിന്നെയൊന്നും പറയണില്ല
സ്വര്‍ണ്ണവെളിച്ചങ്ങനെ
മങ്ങിപ്പൂവാണ്
വയല് കടന്നും
പൊഴ കടന്നും
ഒപ്പം പോന്നോളേ
വഴിച്ചൂട്ടു വെളിച്ചങ്ങളെ നോക്കി
രാത്രിരാത്രി കാത്തിരുന്നവളേ
നാഴിയരിയ്ക്ക്
നാടാകെ നടന്നവളേ
എന്നൊക്കെയോര്‍ത്ത് കരയ്യാണ് അച്ഛന്‍
കാടും,മേടും കടന്നു
കുതിയ്ക്കണ
അച്ഛനെ കാണാണ് കുട്ടി
പുകയിലും പൊടീലും മറയണ
മറ്റൊരു രൂപത്തെ
കാണാണ് കുട്ടി
അമ്മേന്ന് കരയുണു കുട്ടി
രാവേത് പകലേത് ന്ന്
അറിയാമ്പറ്റണില്ല കുട്ടിയ്ക്ക്
ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു
4 days ago
രാവേത് പകലേത് ന്ന്
ReplyDeleteഅറിയാമ്പറ്റണില്ല കുട്ടിയ്ക്ക്
"ഒരാളെ.."
ഭാഷ ഇഷ്ടമായി ...
:)
ReplyDeleteകവിത വല്ലാതെ touch ചെയ്തു.നന്ദി
ReplyDeleteകലാപങ്ങളുടെയും യുദ്ധങ്ങളുടെയും ശരിതെറ്റുകള്‍ക്ക് മാനദണ്ഡം തീര്‍ക്കുന്ന വേലികള്‍.. അവിടങ്ങളില്‍ കരിഞ്ഞു വീഴുന്ന ബാല്യങ്ങള്‍ക്ക് ഒരേ ഭാഷ..
ReplyDeleteനല്ല കവിത :)
ശൈലി നന്നായിരിക്കുന്നു
ReplyDeleteനന്നായിരിക്കുന്നു....
ReplyDeleteമനസിനെ തൊട്ടു....
ശൈലി വ്യത്യസ്തം, മനോഹരം!...
പകല്‍, നന്ദി തുടര്‍ച്ചയായ പ്രോത്സാഹനത്തിനു നന്ദി
ReplyDeleteഹാരിസ് , :)
മേഘ്ന , വളരെ നന്ദി
ബിനോയ് ആദ്യ കമന്റ്-നു നന്ദി
രാംജി , നന്ദി
ശ്രീഹരി , വളരെ നന്ദി ഇത് വരെ വന്നതിന്
ശ്രീ, :)
This comment has been removed by the author.
ReplyDeleteകഴിവതും ഞാൻ മിസ്സ് ചെയ്യാത്ത ഒരു ബ്ലോഗ് ആണിത്......ഈഭാഷ...ശൈലി....എന്നെ പിൻ തുടരുന്നു ഓ രോ നിമിഷവും.....ഈ കവിത ഇന്നാണ് കാണുന്നത്....എങ്ങിനെയാ ണ് എത്ര കുറച്ച് വാക്കുകളിൽ ഇത്രയധികം പറയാൻ കഴിയുന്നത്? സന്തോഷമുണ്ട്,ഒരു പാട് സന്തോഷമുണ്ട് വായിക്കാൻ കഴിഞ്ഞ
ReplyDeleteതിൽ....
സസ്നേഹം,
രാകേഷ്