Tuesday, September 15, 2009

സമര്‍പ്പണം - ഏകാന്തതയിലെ തീക്കാറ്ററിയുന്നവന്

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു

നേര്‍ത്ത് തെളിഞ്ഞു നില്‍ക്കുന്ന
മാനത്തെ വെള്ളിവര പോലെ
ഒരു ചിരിയുണ്ടെന്നു തോന്നും ചുണ്ടില്‍

ഒരൊട്ടകദൂരവും എത്താത്ത
മരുപ്പച്ചകളിലേയ്ക്കവന്റെ നോട്ടം
കുതിയ്ക്കുന്നെന്നു തോന്നും

എന്നാല്‍

ഓരോ ചുടുകല്‍ച്ചീളുകളും
തുളയ്ക്കുന്നത് നിങ്ങളുടെ തന്നെ
നെഞ്ചിന്‍കൂടെന്നറിയുമ്പോള്‍
ചങ്ങാതി,ഉരുകിപ്പോവും

പൊള്ളിച്ചകള്‍ അവനിലേയ്ക്കൂതിയത്‌
മണലിന്റെ ഏകാന്തതയിലെ
തീക്കാറ്റാണ്

അതാളിയ്ക്കുന്നതാവട്ടെ
ഈന്തപ്പഴങ്ങള്‍
തിരഞ്ഞു വന്നവരുടെ
ചങ്കിലെ ചൂടും.

മനുഷ്യനലയാനെന്തേ
എന്നും മരുഭൂമികള്‍?

ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു


നജൂസ്‌ : ഈന്തപ്പഴം

10 comments:

  1. സമര്‍പ്പണം ഏകാന്തതയിലെ ആ തീക്കാറ്റിന്, കവികളുടെ കൂട്ടത്തിലെ ഈന്തപ്പഴത്തിന്

    ReplyDelete
  2. ഹെയ് അഭീ..

    സമര്‍പ്പണം നന്നായി.. മരുഭൂമിയിലെ ഈ ഈന്തപ്പഴത്തിന്.

    വിളഞ്ഞു പഴുക്കട്ടെ ഈന്തപ്പഴവും പൊറ്റാള്‍ പഴവും:)

    ReplyDelete
  3. കറുത്ത മുത്തിന്.. മരുഭൂമിയുടെ പ്രിയപ്പെട്ട ഈത്തപ്പഴത്തിന്..
    അവനിപ്പോഴും മണലിലെഴുതുന്നുണ്ട് :)

    ReplyDelete
  4. ഹൊ അവൻ എത്രെ തവണ നെഞ്ചെരിച്ചിരിക്കുന്നു
    സമരപ്പണം നന്നായി....

    ReplyDelete
  5. മനസ്സിൽ തട്ടുന്ന വരികൾ സുഹ്രുത്തേ
    :)

    ReplyDelete
  6. ഈ പെരുന്നാളിന് അവനുള്ള ഏറ്റവും നല്ല സമ്മാനം

    ReplyDelete
  7. എല്ലാവര്ക്കും നന്ദി!

    ReplyDelete