Monday, September 7, 2009

പഴയ ചിലത് പ്രസിദ്ധീകരിയ്ക്കുമ്പോള്‍

ഇപ്പോഴോര്‍ക്കുമ്പോള്‍
പല കഥകളുടെ
ഒരു സമാഹാരമായിരുന്നു
അമ്മ

അത്
നിരൂപണം ചെയ്ത്
കാലം കഴിച്ചവന്‍
അച്ഛന്‍

പിന്‍കുറിപ്പെങ്കിലുമെഴുതാന്‍
മറന്നവന്‍
മകന്‍

വിവര്‍ത്തനം
ചെയ്തു തരണേ
എന്നപേക്ഷിയ്ക്കുന്നവള്‍
മകള്‍

9 comments:

  1. പൊറ്റാളിലെ ഇടവഴിയില്‍ പുതുമയുള്ളതായി അതു വായിക്കുമ്പോള്‍; ഇതുവരെ നടന്നുവന്നൊരു വഴിയല്ലെന്ന്.

    ReplyDelete
  2. മകൾക്കെന്തിനാവാം വിവർത്തനം.
    പ്രത്യേകിച്ചും സ്ത്രീ ജീവിതം ഒരാവർത്തനമാകുമ്പോൾ..

    നല്ല കവിത. നല്ല വരികൾ.

    ReplyDelete
  3. :) വിവര്‍ത്തനം ചെയ്തൊന്നു കിട്ടിയാല്‍ പിന്നെ
    എത്ര വായിച്ചാലും മതി വരികയുമില്ല.

    ReplyDelete
  4. നിന്‍റെ കവിതകള്‍ ജീവിതത്തിന്‍റെ മറ്റൊരു
    ആഴത്തിലെയ്ക്കായിരുന്നു സദാ വഴി നടത്തിയിരുന്നത്,
    ഇത് മറ്റൊന്ന്, ഒരു കുഞ്ഞു വിടവിലൂടെ കടല്‍
    കാണിച്ചു തരുന്നപോലെ അവസാന വരികള്‍,
    അല്ല കവിത മൊത്തവും..

    ReplyDelete
  5. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  6. ഓരോരുത്തര്‍ക്കും അമ്മ വെളിപ്പെടുന്നതെങ്ങനെയൊക്കെയല്ലേ..നല്ല ചിന്ത..

    ReplyDelete
  7. അതു
    ഉറക്ക ഗുളികപോലെ
    അലിച്ചിറക്കിയവന്‍
    പേരക്കുട്ടി.

    ReplyDelete
  8. വളരെ നന്ദിയുണ്ട് സുഹൃത്തുക്കളേ !

    ReplyDelete