ഇപ്പോഴോര്‍ക്കുമ്പോള്‍
പല കഥകളുടെ
ഒരു സമാഹാരമായിരുന്നു
അമ്മ
അത്
നിരൂപണം ചെയ്ത്
കാലം കഴിച്ചവന്‍
അച്ഛന്‍
പിന്‍കുറിപ്പെങ്കിലുമെഴുതാന്‍
മറന്നവന്‍
മകന്‍
വിവര്‍ത്തനം
ചെയ്തു തരണേ
എന്നപേക്ഷിയ്ക്കുന്നവള്‍
മകള്‍
ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്
4 days ago
പൊറ്റാളിലെ ഇടവഴിയില്‍ പുതുമയുള്ളതായി അതു വായിക്കുമ്പോള്‍; ഇതുവരെ നടന്നുവന്നൊരു വഴിയല്ലെന്ന്.
ReplyDeleteമകൾക്കെന്തിനാവാം വിവർത്തനം.
ReplyDeleteപ്രത്യേകിച്ചും സ്ത്രീ ജീവിതം ഒരാവർത്തനമാകുമ്പോൾ..
നല്ല കവിത. നല്ല വരികൾ.
:) വിവര്‍ത്തനം ചെയ്തൊന്നു കിട്ടിയാല്‍ പിന്നെ
ReplyDeleteഎത്ര വായിച്ചാലും മതി വരികയുമില്ല.
നിന്‍റെ കവിതകള്‍ ജീവിതത്തിന്‍റെ മറ്റൊരു
ReplyDeleteആഴത്തിലെയ്ക്കായിരുന്നു സദാ വഴി നടത്തിയിരുന്നത്,
ഇത് മറ്റൊന്ന്, ഒരു കുഞ്ഞു വിടവിലൂടെ കടല്‍
കാണിച്ചു തരുന്നപോലെ അവസാന വരികള്‍,
അല്ല കവിത മൊത്തവും..
ഇടവഴിയിലെ പുതുമണം
ReplyDeleteനന്നായി
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ഓരോരുത്തര്‍ക്കും അമ്മ വെളിപ്പെടുന്നതെങ്ങനെയൊക്കെയല്ലേ..നല്ല ചിന്ത..
ReplyDeleteഅതു
ReplyDeleteഉറക്ക ഗുളികപോലെ
അലിച്ചിറക്കിയവന്‍
പേരക്കുട്ടി.
വളരെ നന്ദിയുണ്ട് സുഹൃത്തുക്കളേ !
ReplyDelete