ശബ്ദമുണ്ടാക്കാതെ
ഞാന്‍ വാതില്‍ക്കല്‍
തന്നെ നില്‍പ്പാണ്
ഉറക്കമാണോ എന്നൊരു
സംശയം
കണ്ണുതുറന്നു നോക്കിയോ
എന്നൊരു തോന്നല്‍
മുറിയിലെന്തൊരു ചൂടെന്ന്‍
ആത്മഗതം
ഉള്ളു വേവുന്നോ
എന്നു ചോദിച്ചിട്ടില്ല ഇതുവരെ
സമയമിഴയുന്നപോലെ
എങ്ങനെ സമയംകൊല്ലുന്നെന്ന്‍
ചോദിച്ചില്ല ഇതുവരെ
മൂലയില്‍ ഹാങ്ങറില്‍
പണ്ടത്തെ വെയിലുണക്കിയ
നനുത്തചൂടുള്ള
കുപ്പായങ്ങളുണ്ട്,ഇപ്പോഴും
അവയ്ക്ക്,
പേരു കേള്‍ക്കുമ്പോള്‍
ആദ്യമോര്‍മ്മവരുന്ന
ആ മണവും
കാഴ്ചകള്‍ ഉരുകിയൊലിച്ചു
കറുകറുത്ത കണ്ണട
ഇരുവശവും കണക്കെഴുതി
നിറഞ്ഞ കലണ്ടര്‍
സമയമേ മറന്നുപോയ ക്ലോക്ക്
പാതിചാരിയ
ജനാലയ്ക്കിടയിലൂടെ
മരിച്ചുമറഞ്ഞ പകലുകള്‍
അരിച്ചിറങ്ങുന്നുണ്ട്
പറയേണ്ട വാക്കുകള്‍
ഉരുവിട്ട് പഠിച്ചത്,
മറന്നു പോകുന്നല്ലോ!
അന്നേരം
നിന്നെ ഞാനെത്ര വായിച്ചെന്നൊരു
ചിരി കത്തുന്നാ മുഖത്ത്,
ഉറക്കത്തിലും
ആദ്യ ശമ്പളത്തിനും
ആദ്യ പ്രേമത്തിനും
ചിരിച്ച അതേ ചിരി
ഒരുപ്രാവശ്യം കൂടി ഞാന്‍
വാതില്‍ചാരി തിരിഞ്ഞുനടക്കുന്നു
Wednesday, March 4, 2009
Subscribe to:
Post Comments (Atom)
:)
ReplyDeleteഉറക്കമാണെങ്കിലും ഉറക്കം നടിയ്ക്കുകയാണെങ്കിലും ശല്യപ്പെടുത്തണ്ട അല്ലേ?
ReplyDeleteനന്നായിരിയ്ക്കുന്നു മാഷേ...
ഒരു പ്രാവശ്യം കൂടി... ഇനിയുമൊരു പ്രാവശ്യം കൂടി.. വായിക്കുന്നു..!
ReplyDeletegood...very good.
ReplyDeleteമുജാഹിദ് , :)
ReplyDeleteശ്രീ , നന്ദിയുണ്ട് , എഴുതീട്ട് കുറച്ചു കാലമായി ല്ലേ ?
പകലെ, വളരെ നന്ദി! പല വട്ടം വായിയ്കാനുള്ളതാ പകലിന്റെ എഴുത്തും
കെ കെ എസ് , നന്ദി