റ പോലെ അമ്മുവമ്മ
ഏറെ പടവുകള്‍
കുനിഞ്ഞു കയറി
വളഞ്ഞു പോയതാണ്
ഇഷ്ടവിഷയങ്ങള്‍
ചരിത്രവും,ഭൂമിശാസ്ത്രവും
എഴുപത്താറിലല്ലേ വേണു,ഭാനുവായിട്ടു
പൂനേന്ന് പോന്നത് ..?
എണ്പത്തിരണ്ടിലെ ഇടവത്തില്‍..
ശിവന്റെ അമ്പലത്തിന്റെ ഇടത്തെ
ഇടവഴിയില്‍ മൂന്നാമത്തെ തിരിവില്‍..
അങ്ങനെയങ്ങനെ...
അമുലിന്റെ
പാത്രത്തിലുണ്ടാവും
പച്ചന്യുട്രീന് മിട്ടായികള്‍
പോരുമ്പോള്‍
വഴിനീളെ ചെടികളില്‍
പറ്റിപ്പിടിച്ചിരിക്കും അപ്പൂപ്പന്താടികള്
മനസ്സിലും..
വെയിലിനു തിളക്കം കൂടും
ഇന്നാളു ചെന്നപ്പോ
കൂന് കൂടിയിരിയ്ക്കുന്നു
കണ്ടത് സന്തോഷായി
"അവനവന്റെ ഇഷ്ടത്തിന്
എണീറ്റ് നടക്കാനാവില്ലെങ്കില്‍
മരിക്ക്യല്ലേ നല്ലത് ഉണ്ണീ "
എന്നൊരു ചോദ്യം
പച്ചമിട്ടായി മധുരം തീര്‍ന്നതല്ല
ഒരു പുഴ ഒഴുകിത്തീരുകയാണ്
എത്ര നാള്,എത്ര നാടുകളില്‍
എത്ര കൈവഴികളില്‍..
മണല്‍ത്തിട്ടകള്‍ തെളിയുകയാണ്..
വരിവരിയായി
ചുവപ്പനുറുമ്പുകള്,പൊതിയുകയാണ്..
പോരുമ്പോള്‍ ഇല്ല,അപ്പൂപ്പന്താടികള്
വെള്ളപൂവുകളുള്ള ചെടികള്‍ക്കപ്പുറം
വരാന്തയില്‍ ഒറ്റയ്ക്കു നില്‍പ്പാണ്
പാല്ച്ചിരി
ഇനിയെന്നാ ഉണ്ണീയെന്നു
ചോദിച്ചില്ലെങ്കിലും,ആ മിടിപ്പ്
കേള്‍ക്കുകയാണ്..
ഇനിയൊന്നു വരുമ്പോഴും കാണണേ
എന്നു സങ്കടം ചങ്കില്‍ത്തട്ടി
നടക്കുകയാണ് ഞാന്‍.
ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
17 hours ago
Ente naattile Paruvammaye orthupoyi... Nannayirikkunnu. Ashamsakal...!!!
ReplyDeleteനട്ടെല്ലു കാലം വളച്ചതാവാം
ReplyDeleteവില്ലു കൊട്ടുവാന്‍
ഞാണൊന്ന് കെട്ടുവാനായ്.. (ഓ എന്‍ വി)
നാട്ടിലെ മുത്തശ്ശിമാരെ ഓര്‍മ്മ വന്നു..
പോരുമ്പോള്‍ ഇല്ല,അപ്പൂപ്പന്താടികള്
ReplyDeleteവെള്ളപൂവുകളുള്ള ചെടികള്‍ക്കപ്പുറം
വരാന്തയില്‍ ഒറ്റയ്ക്കു നില്‍പ്പാണ്
പാല്ച്ചിരി
ഇനിയെന്നാ ഉണ്ണീയെന്നു
ചോദിച്ചില്ലെങ്കിലും,ആ മിടിപ്പ്
കേള്‍ക്കുകയാണ്..
ഇനിയൊന്നു വരുമ്പോഴും കാണണേ
എന്നു സങ്കടം ചങ്കില്‍ത്തട്ടി
നടക്കുകയാണ് ഞാന്‍.
വേദനിപ്പിച്ചല്ലോടോ... ഇത്ര ദൂരെയിരുന്നു ഓര്‍ത്തു പോകുന്നു ഞാന്‍ എന്റെ പ്രിയപ്പെട്ട അമ്മൂമ്മയെ..ഒരുപാട് മുത്തശ്ശിമാരെ ...
...ആശംസകള്‍...
ReplyDeleteപെട്ടെന്ന്,മനോഹരമെന്നു പറയാനേ തോന്നുന്നുള്ളൂ.
ReplyDeleteThanks a Lot Guys!!
ReplyDeleteനന്നായിരിക്കുന്നു ഈ വരികള്‍
ReplyDelete