Tuesday, March 24, 2009

ഗൃഹാതുരത / പ്രവാസം

ജനിച്ചത്‌ പൂനെയിലെന്ന്.
ഗലികളില്‍ എടുത്തുനടക്കുമായിരുന്നെത്രേ
വെള്ളത്താടിയുള്ള സിക്കുകാരന്‍
കണ്ണില്‍ എണ്ണയിറ്റിച്ച് കുളിപ്പിയ്ക്കുമായിരുന്നു
തമിഴത്തി ആയ

പിന്നെ അമ്മൂമ്മയുടെ കിഴക്കെവീട്ടില്‍
ആ നോട്ടത്തിന്റെ വേനല്‍ച്ചൂടില്‍

അവിടന്നു പൊറ്റാളിലെ
പാടവക്കില്‍
ചോരുന്ന ഓലവീട്ടില്‍

നാലാം മണ്ണില്‍
പരിചയമില്ലാത്ത ഊടുവഴികളില്‍
നഷ്ടപ്പെട്ട്
അങ്ങനെ ..

എന്താണ് ഗൃഹാതുരത?
എന്താണ് പ്രവാസം?

നിന്റെ വേരെവിടെയെന്നു
ഒരു ദിവസം
പൊറ്റാളിലെ
ഒരിടവഴിയില്‍വച്ച്
പിരാന്തനാലി ചോദിച്ചിരുന്നു

ഞാന്‍ കാലുയര്‍ത്തി നോക്കി
വേരൊന്നും കണ്ടില്ല

അത് കൊണ്ടായിരിക്കണം
വെള്ളിയാഴ്ചകളില്‍ വീട്ടില്‍ പോകാന്‍
എല്ലാരും തിടുക്കപ്പെടുമ്പോള്‍
ഞാന്‍ അവസാന ബസ്സില്‍
അവസാന സീറ്റില്‍ത്തന്നെയിരുന്നു
പോകുന്നത്
ബന്ദിപ്പൂരില്‍
ദേശാടനക്കിളികള്‍ വന്നെന്നു
പറഞ്ഞപ്പോള്‍ ഉത്സാഹിയ്ക്കാഞ്ഞത്

11 comments:

  1. അദാണ്... ട്രൂലി ഗ്ലോബല്‍ സിറ്റിസന്‍ :)

    ReplyDelete
  2. "നിന്റെ വേരെവിടെയെന്നു
    ഒരു ദിവസം
    പൊറ്റാളിലെ
    ഒരിടവഴിയില്‍വച്ച്
    പിരാന്തനാലി ചോദിച്ചിരുന്നു

    ഞാന്‍ കാലുയര്‍ത്തി നോക്കി
    വേരൊന്നും കണ്ടില്ല"

    വേരുകള്‍.. ! വേദനപ്പെടുത്തുന്നു...

    ReplyDelete
  3. നന്നായിരിക്കുന്നു ഈ കവിതയും

    ReplyDelete
  4. ഹരി, അദ്ദാണ്! താങ്ക്യു
    പകല്‍, സഗീര്‍, നന്ദി!

    ReplyDelete
  5. കാണാന്‍ വയ്യാത്ത വേരുകളാണ്,
    അവയുടെ കിതപ്പുണ്ട് ഓരോ
    ഇലയനക്കത്തിലും..

    ReplyDelete
  6. സെറീന, നന്ദി

    ReplyDelete
  7. ഒരു നല്ല കവിത.................

    ReplyDelete
  8. ജീവിതസാഹചര്യങ്ങള്‍ തന്നെയാണ്‌ ഗ്യഹാതുരതയുടെ വിവിത ചിന്തകളും. നന്നായിരിക്കുന്നു.

    ReplyDelete
  9. ഒരു deja vu ഫീലിങ് ആണുണ്ടായത്...നല്ല കവിത...ഒരു പാടിഷ്ടപ്പെട്ടു...ചൂറ്റും പൊട്ടക്കവിതകളാണ്...എങ്ങും

    ReplyDelete