ജനുവരി
നിന്റെ ഓര്‍മ്മക്കുളിരില്‍ ഞാന്‍ വിറയ്ക്കുന്നു
കണ്ണുകള്‍ കോടമഞ്ഞില്‍ മൂടുന്നു
ഫെബ്രുവരിയില്‍
എന്റെ ഇലകള്‍ പൊഴിയുന്നു
എന്റെ നഗ്നതയില്‍
നിന്റെ വെയില് ചുംബിയ്ക്കുന്നു
മാര്‍ച്ച്
വരണ്ടുവിണ്ട പാടങ്ങളിലൂടെ
വേച്ചുവേച്ചു കടന്നുവരുന്ന
നിന്റെ പാട്ട് നനച്ച കാറ്റ്
ഏപ്രിലില്‍ തിളയ്കുന്ന
രാപ്പനിയില്‍, തെരുവിളക്കുപോലെ
കത്തിയുമണഞ്ഞും നിന്റെ ഓര്‍മ്മകള്‍
മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു
ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി
ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്
4 days ago
താങ്കളുടെ കവിതകൾ വായിക്കുമ്പോൾ,ഏതോ ലാറ്റിൻ അമേരിക്കൻ കവിത വായിക്കുന്ന പ്രതീതിയാണ്......ഒരു പക്ഷേ,നിറക്കൂട്ടുകളുള്ള ബിംബങ്ങളുടെ ഈ കാൻ വാസ് ആയിരിക്കാം കാരണം....ഒരു സെസാർ വയഹോ സ്റ്റൈൽ.....
ReplyDeletekeep good writing...all the best...
അങ്ങിനെ മാത്രം പറയരുത്.... ജൂണ്‍ ആയാല്‍പ്പിന്നെ അടുത്ത ഏപ്രില്‍ ആവാനാ കാത്തിരിപ്പ്... ഈ വേനലവധിക്കേ... :)...
ReplyDeleteകവിത നന്നായിരിക്കുന്നു... നല്ല ഒതുക്കം .... അതു കൊണ്ട് നല്ല ഭംഗിയും
പുതുമയുണ്ട്.ബ്ലോഗ്ഗിംഗ് തുടങ്ങിയതിൽ പിന്നെ
ReplyDeleteമാനസികമായി ഒരടുപ്പം തോനുന്ന കവിത
ആദ്യമായി വായിക്കുന്നു.ഇടയ്ക്ക്
എന്റെ വീടുവഴി വരിക
വേറിട്ട ശബ്ദം, നന്ദി!
ReplyDeleteശ്രീ, നന്ദ്രി, തന്ന വാക്കു നീയും മറക്കേണ്ട!
എന്റെ വീട്, കണ്ടു കേട്ടോ, എല്ലാം വായിക്കുകയും ചെയ്തു,ഇവിടെ വരെ വന്നതില്‍ സന്തോഷം !
കാത്തിരിക്കുന്നു..
ReplyDeleteനീയൊരു മഴയായ്
എന്നില്‍ പെയ്യുന്ന നിഷത്തിനായ്.