Thursday, February 19, 2009

കാത്തിരിപ്പ്

ജനുവരി
നിന്റെ ഓര്‍മ്മക്കുളിരില്‍ ഞാന്‍ വിറയ്ക്കുന്നു
കണ്ണുകള്‍ കോടമഞ്ഞില്‍ മൂടുന്നു

ഫെബ്രുവരിയില്‍
എന്റെ ഇലകള്‍ പൊഴിയുന്നു
എന്റെ നഗ്നതയില്‍
നിന്റെ വെയില്‍ ചുംബിയ്ക്കുന്നു

മാര്‍ച്ച്
വരണ്ടുവിണ്ട പാടങ്ങളിലൂടെ
വേച്ചുവേച്ചു കടന്നുവരുന്ന
നിന്റെ പാട്ട് നനച്ച കാറ്റ്

ഏപ്രിലില്‍ തിളയ്കുന്ന
രാപ്പനിയില്‍, തെരുവിളക്കുപോലെ
കത്തിയുമണഞ്ഞും നിന്റെ ഓര്‍മ്മകള്‍

മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു

ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി

5 comments:

  1. താങ്കളുടെ കവിതകൾ വായിക്കുമ്പോൾ,ഏതോ ലാറ്റിൻ അമേരിക്കൻ കവിത വായിക്കുന്ന പ്രതീതിയാണ്‌......ഒരു പക്ഷേ,നിറക്കൂട്ടുകളുള്ള ബിംബങ്ങളുടെ ഈ കാൻ വാസ്‌ ആയിരിക്കാം കാരണം....ഒരു സെസാർ വയഹോ സ്റ്റൈൽ.....
    keep good writing...all the best...

    ReplyDelete
  2. അങ്ങിനെ മാത്രം പറയരുത്.... ജൂണ്‍ ആയാല്പ്പിന്നെ അടുത്ത ഏപ്രില്‍ ആവാനാ കാത്തിരിപ്പ്... ഈ വേനലവധിക്കേ... :)...

    കവിത നന്നായിരിക്കുന്നു... നല്ല ഒതുക്കം .... അതു കൊണ്ട് നല്ല ഭംഗിയും

    ReplyDelete
  3. പുതുമയുണ്ട്‌.ബ്ലോഗ്ഗിംഗ്‌ തുടങ്ങിയതിൽ പിന്നെ
    മാനസികമായി ഒരടുപ്പം തോനുന്ന കവിത
    ആദ്യമായി വായിക്കുന്നു.ഇടയ്ക്ക്‌
    എന്റെ വീടുവഴി വരിക

    ReplyDelete
  4. വേറിട്ട ശബ്ദം, നന്ദി!
    ശ്രീ, നന്ദ്രി, തന്ന വാക്കു നീയും മറക്കേണ്ട!
    എന്റെ വീട്, കണ്ടു കേട്ടോ, എല്ലാം വായിക്കുകയും ചെയ്തു,ഇവിടെ വരെ വന്നതില്‍ സന്തോഷം !

    ReplyDelete
  5. കാത്തിരിക്കുന്നു..
    നീയൊരു മഴയായ്
    എന്നില്‍ പെയ്യുന്ന നിഷത്തിനായ്.

    ReplyDelete